സംസ്ഥാനത്തു വീണ്ടും നിപ; കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് :കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിലാണ് . ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് നിപ സ്ഥിരീകരിച്ചു.
