അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രൂക്ഷമായ നൈജീരിയയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരുന്നൂറിലധികം കത്തോലിക്കാ വൈദികരെ സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. 2015 നും 2025 നും ഇടയിലുള്ള കാലയളവിൽ 212 വൈദികരാണ് അക്രമികളുടെ ഇരകളായത്.
തട്ടിക്കൊണ്ടുപോകപ്പെട്ട 212 വൈദികരിൽ 183 പേർ വിവിധ ഘട്ടങ്ങളിലായി മോചിപ്പിക്കപ്പെട്ടെങ്കിലും 12 പേർ തടങ്കലിൽ തന്നെ കൊല്ലപ്പെട്ടു. തടവിലായിരിക്കെ നേരിട്ട ക്രൂരമായ ശാരീരിക പീഡനങ്ങളും മാനസിക ആഘാതവും താങ്ങാനാവാതെ മൂന്ന് വൈദികർ പിന്നീട് മരണത്തിന് കീഴടങ്ങി. രാജ്യത്തെ 59 രൂപതകളിൽ 41 എണ്ണത്തിലും ഇത്തരം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് വൈദികർ ഇപ്പോഴും സായുധ സംഘങ്ങളുടെ തടങ്കലിൽ തുടരുകയാണ്.

Comments are closed.