തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ മുന്നൂറിലധികം കുട്ടികൾ മോചിപ്പിക്കപ്പെട്ടു
കറ്റ്സിന: തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ മുന്നൂറിലധികം കുട്ടികൾ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ കറ്റ്സിന സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം സ്കൂളിനു നേരെ ആക്രമണം നടത്തി തീവ്രവാദികൾ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. അതിൽ നിന്ന് ഇരുനൂറോളം കുട്ടികൾ രക്ഷപെട്ടു മടങ്ങി വന്നിരുന്നു. ഗവൺമെൻറിൻറെ കൃത്യമായ ഇടപെടലിലൂടെയാണ് കുട്ടികൾ മോചിപ്പിക്കപ്പെട്ടത്. മോചിപ്പിക്കപ്പെട്ട കുട്ടികളെ നൈജീരിയൻ പ്രസിഡണ്ടും സ്റ്റേറ്റ് ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.
നിരപരാധികളായ ഈ വിദ്യാർത്ഥികളുടെ മോചനത്തിനും അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവന്നതിനും ദൈവത്തിന് നന്ദിയർപ്പിക്കുന്നതോടൊപ്പം നൈജീരിയയിൽ കാണാതായ നിരവധി കുട്ടികൾക്കായി ദയവായി പ്രാർത്ഥന തുടരുക.
