Ultimate magazine theme for WordPress.

പ്രശസ്ത മാധ്യമമായ ക്രിസ്ത്യാനിറ്റി ടുഡേയുടെ സിഇഒ ആയി നിക്കോൾ മാർട്ടിൻ ചുമതലയേറ്റു

 

യുഎസ് : ലോകപ്രശസ്ത ക്രൈസ്തവ മാധ്യമമായ ക്രിസ്ത്യാനിറ്റി ടുഡേയുടെ പുതിയ സിഇഒ ആയി ഡോ. നിക്കോൾ മാർട്ടിൻ ചുമതലയേറ്റു. 1956-ൽ സുവിശേഷകൻ ബില്ലി ഗ്രഹാം സ്ഥാപിച്ച ഈ പ്രസിദ്ധീകരണത്തിന്റെ 68 വർഷത്തെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയുമാണ് ഇവർ. മുൻ സിഇഒ തിമോത്തി ഡാൽറിമ്പിൾ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്, അമേരിക്കൻ ബൈബിൾ സൊസൈറ്റിയിൽ സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള നിക്കോൾ ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നത്.

ഡിജിറ്റൽ യുഗത്തിൽ ആഗോള ക്രൈസ്തവ സമൂഹത്തെ കൂടുതൽ ഒന്നിപ്പിക്കാനും സഭ നേരിടുന്ന വെല്ലുവിളികൾക്ക് മാധ്യമങ്ങളിലൂടെ പരിഹാരം കണ്ടെത്താനുമാണ് നിക്കോൾ മാർട്ടിൻ ലക്ഷ്യമിടുന്നത്. പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഗോർഡൻ-കോൺവെൽ സെമിനാരിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഇവർ, മികച്ച ഒരു പ്രഭാഷകയും എഴുത്തുകാരിയും കൂടിയാണ്. നിക്കോളിന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനിറ്റി ടുഡേ കൂടുതൽ ആഗോളതലത്തിലേക്ക് വളരുമെന്നാണ് സഭാനേതൃത്വവും മാധ്യമലോകവും പ്രതീക്ഷിക്കുന്നത്.

Sharjah city AG

Comments are closed.