വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭക്ക് പുതിയ പരമാധ്യക്ഷൻ. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. പോപ്പ് ലിയോ പതിനാലാമൻ എന്ന പേരാണ് പുതിയ മാർപാപ്പ സ്വീകരിച്ചത്.
സഭയുടെ 267മത് മാർപാപ്പയാണ് പോപ്പ് ലിയോ പതിനാലാമൻ. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്റ്റൈൻ ചാപ്പലിന് മുകളിൽ വെള്ളപ്പുകയുയർന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പിൽ തീരുമാനം ആകാത്തതിനെ തുടർന്ന് കറുത്ത പുകയായിരുന്നു ഉയർന്നത്. എന്നാൽ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയർന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോൺക്ലേവിന് സമാപനമായി.
