Ultimate magazine theme for WordPress.

*എസ്.ബി കോളേജിൽ പുതിയ ഗവേഷണ കേന്ദ്രം*2s

 

ചങ്ങനാശ്ശേരി :ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ഡോ. കെ.എം. എബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റ്’ എന്ന അത്യാധുനിക ഗവേഷണ കേന്ദ്രം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പ്രശസ്തനായ ലിഥിയം ബാറ്ററി ശാസ്ത്രജ്ഞനും മുൻ വിദ്യാർത്ഥിയുമായ ഡോ. കെ.എം. എബ്രഹാമിന്റെ 1.5 കോടി രൂപയുടെ സഹായത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കോളേജിലെ രസതന്ത്ര വിഭാഗത്തിന് കീഴിൽ ഊർജ്ജം, പരിസ്ഥിതി എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ പദ്ധതി ഫെബ്രുവരി 28-നാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.

Sharjah city AG

Comments are closed.