Ultimate magazine theme for WordPress.

പുതിയ സസ്യത്തിന് ഫാ. ജോസഫ് പൈകടയുടെ നാമം; ദേവഗിരിക്ക് അഭിമാനം

കോഴിക്കോട്: വിദ്യാഭ്യാസ വിചക്ഷണനും ദേവഗിരി കോളേജ് മുൻ പ്രിൻസിപ്പലുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയുടെ നാമം ഇനി പശ്ചിമഘട്ടത്തിലെ അപൂർവ്വ സസ്യങ്ങളിൽ ഒന്നിലൂടെ അറിയപ്പെടും. ഇടുക്കി ഇരവികുളം നാഷണൽ പാർക്കിൽ നിന്ന് ദേവഗിരി കോളേജിലെ ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യവർഗത്തിന് ‘ടെട്രാറ്റേനിയം പൈകടെ’ എന്നാണ് നാമകരണം ചെയ്തത്.

സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പുൽമേടുകളിൽ മാത്രം കാണപ്പെടുന്ന ഈ അപൂർവ്വ സസ്യം അപ്പിയേസി കുടുംബത്തിൽ പെട്ടതാണ്. വിദ്യാഭ്യാസ മേഖലയിൽ ഫാ. പൈകട നൽകിയ നിസ്തുലമായ സംഭാവനകളെ മാനിച്ച് ശിഷ്യരും സഹപ്രവർത്തകരും നൽകിയ ഈ ആദരം സാംസ്കാരിക-ശാസ്ത്ര ലോകത്ത് ശ്രദ്ധേയമാകുന്നു.

Sharjah city AG

Comments are closed.