വാഷിംഗ്ടൺ: അമേരിക്കയിൽ തകരുന്ന കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ പുതിയ നിർദ്ദേശങ്ങളുമായി പ്രശസ്ത ചിന്താഗതിക്കാരായ ഹെറിറ്റേജ് ഫൗണ്ടേഷൻ. കുട്ടികളുമായി ഒന്നിച്ച് താമസിക്കുന്ന വിവാഹിതരാകാത്ത ദമ്പതികൾക്കായി പള്ളികളുടെ നേതൃത്വത്തിൽ മാരേജ് ബൂട്ട് ക്യാമ്പുകൾ നടത്തണമെന്നും വിവാഹിതരാകാൻ തയ്യാറാകുന്നവർക്ക് 5,000 ഡോളർ വരെ ബോണസ് നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
അമേരിക്കയിലെ കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കാനും കുട്ടികൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാനും ഇത്തരം നീക്കങ്ങൾ അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിന്റെ ഈ സാമ്പത്തിക ഇടപെടലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

Comments are closed.