Ultimate magazine theme for WordPress.

യു.എസ് വേള്‍ഡ് പീസ് മിഷന്നു പുതിയ ഭാരവാഹികൾ

ന്യൂയോര്‍ക്ക്: 2023-2026 വർഷത്തേക്കുള്ള യു.എസ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വേള്‍ഡ് പീസ് മിഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. യു എസ് നാഷണല്‍ പ്രസിഡന്റായി റോയി സി തോമസിനേയും(ന്യൂയോര്‍ക്ക്) വൈസ് പ്രസിഡന്റായി ഷേര്‍ളി ബിജു( ഓസ്റ്റിന്‍) ജനറല്‍ സെക്രട്ടറിയായി ഏബ്രഹാം മാത്യു( അറ്റ്‌ലാന്റ്റ) ട്രഷററായി മാത്യു ചാക്കോ സി പി എ( ഓസ്റ്റിന്‍) നാഷണല്‍ യൂത്ത് ലീഡറായി ഏബല്‍ ജോണിനേയും(അരിസോണ) തെരഞ്ഞെടുത്തു. ഡോ ജയരാജ് ആലപ്പാട്ട് (ചിക്കാഗോ), ഡോ അജു ഡാനിയേല്‍(ബോസ്റ്റണ്‍), തോമസ് മാത്യു( ഓസ്റ്റിന്‍), ഡോ സാജു സ്‌കറിയ( അരിസോണ), സാജു കെ പൗലോസ് (ന്യൂജേഴ്‌സി), ബെന്നി അറയ്ക്കല്‍(ഒക്കലഹോമ) ബിജു എബ്രഹാം( ഫിലഡല്‍ഫിയ), പി പി ചാക്കോ( വാഷിംഗ്ടണ്‍ ഡി സി), സാം അലക്‌സ് ( ഡാളസ്), റെജി വര്‍ഗീസ്( ഹ്യൂസ്റ്റണ്‍), ജോണ്‍സണ്‍ തലച്ചല്ലൂര്‍(ഡാളസ്), അലക്‌സ് തോമസ്( ടെന്നസി) എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായും തെരഞ്ഞെടുത്തു. 1995ല്‍ ആരംഭിച്ച്, അഞ്ച് ഭൂഖണ്ഡങ്ങളിലായി 54 രാജ്യങ്ങളില്‍ വേരൂന്നി വളര്‍ന്ന് മാനവികതയുടെ മുഖമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന് പതിനാറായിരത്തിലധികം വോളന്റിയര്‍മാരുടേയും അനേകം സന്നദ്ധസംഘടനകളുടേയും ആത്മാര്‍ത്ഥമായ സഹകരണമാണ് ലഭിക്കുന്നത്. ‘ ഒരു ഹൃദയം ഒരു ലോകം’ എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തര സംവാദങ്ങള്‍, ആഗോളതലത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികള്‍, ചാരിറ്റിപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പാലിയേറ്റീവ് കെയര്‍, കാന്‍സര്‍ ചികിത്സാസഹായം, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഒട്ടനവധി പദ്ധതികള്‍, ഗ്രീന്‍ വേള്‍ഡ് മിഷന്റെ നേതൃത്വത്തില്‍ എക്കോ എഡ്യൂക്കേഷന്‍,മീഡിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍, ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കായി പീസ് ഗാര്‍ഡന്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ഇരുപത്തിയേഴ് വര്‍ഷങ്ങളായി നടത്തുന്നത്.

Leave A Reply

Your email address will not be published.