വത്തിക്കാൻ സിറ്റി: ലോകപ്രശസ്ത ചിത്രകാരൻ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ അന്ത്യവിധി ചുവർച്ചിത്രം പുനരുദ്ധരിക്കുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് സിസ്റ്റൈൻ ചാപ്പലിലെ ഈ അമൂല്യ കലാസൃഷ്ടി വീണ്ടും ശുദ്ധീകരിക്കുന്നത്.
ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നതിലൂടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിത്രത്തിന്റെ സ്വാഭാവിക നിറങ്ങളെ ബാധിച്ചതിനാലാണ് വത്തിക്കാൻ മ്യൂസിയത്തിന്റെ ഈ നടപടി. മൂന്ന് മാസത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ചിത്രത്തിന്റെ പഴയ പ്രഭ തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.