പുളിക്കൽകവല: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ പുളിക്കൽകവലയിൽ നടക്കും. ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ പ്രസിഡന്റ് സിസ്റ്റർ ലീലാമ്മ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, സിസ്റ്റർ ഷീല ദാസ് വചന ശുശ്രൂഷ നിർവഹിക്കുകയും ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ജെ. മത്തായി അധ്യക്ഷത വഹിക്കുകയും ചെയ്യും.
