പെന്തെക്കോസ്ത് യുവജന സംഘടനയ്ക്ക് പുതിയ ഭരണ സമിതി
കുമ്പനാട് : പെന്തെക്കോസ്ത് യുവജന സംഘടനാ (PYPA) കേരളാ സ്റ്റേറ്റിന്റെ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഏപ്രിൽ 3ന് കുമ്പനാട് ഹെബ്രോൻപുരത്ത് നടന്നു. പ്രസിഡന്റായി ഇവാ. ഷിബിൻ ജി. സാമുവേൽ (കൊട്ടാരക്കര), വൈസ് പ്രസിഡന്റുമാരായി ഇവാ. മോൻസി പി. മാമൻ (തിരുവനന്തപുരം), ബ്ലെസ്സൺ ബാബു (മണക്കാല), സെക്രട്ടറിയായി ജസ്റ്റിൻ നെടുവേലിൽ (കുമ്പനാട്), ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ് വിളമ്പുകണ്ടം (മലബാർ- വയനാട്), ലിജോ സാമുവേൽ (അടൂർ), ട്രഷററായി ഷിബിൻ ഗിലെയാദ് (പുനലൂർ), പബ്ലിസിറ്റി കൺവീനറായി ബിബിൻ കല്ലുങ്കൽ (തിരുവല്ല) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ ബോഡിക്ക് ഇലക്ഷൻ കമ്മിഷണർ ജെയിംസ് ജോർജ് വേങ്ങൂർ, ഇലക്ഷൻ ഓഫീസർമാരായ പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. സഭാ അന്തർദേശീയ പ്രസിഡന്റ് ഡോ. റ്റി വത്സൻ എബ്രഹാം അനുഗ്രഹ സന്ദേശവും പ്രാർത്ഥനയും നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ജോർജ് തോമസ്, ജോസ് കെ. എബ്രഹാം, വിൽസൺ സാമുവേൽ, സജി മത്തായി കാതേട്ട്, സുധി കല്ലുങ്കൽ, അജി കല്ലുങ്കൽ, വെസ്ലി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
