ഐപിസി യുകെ ആൻഡ് അയർലണ്ട് റീജിയൺ പിവൈപിഎ ക്ക് പുതിയ നേതൃത്വം
യുകെ :ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ & അയർലണ്ട് റീജിയൺ പിവൈപിഎ യുടെ 2022-2025 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജിയണൽ പ്രസിഡന്റ്പാസ്റ്റർ ജേക്കബ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്റ് ബ്രദർ ജൊവിൻ ജോർജ് (ഗ്ലാസ്ഗോ), വൈസ് പ്രസിഡന്റ് ബ്രദർ സാംസൺ സാമുവേൽ (ലണ്ടൻ), സെക്രട്ടറി ബ്രദർ എബിൻ എബ്രഹാം (ഡെർബി), ജോയിന്റ് സെക്രട്ടറി ബ്രദർ ലിബിൻ മാത്യു ജോൺ (ലിവർപൂൾ), ട്രഷറർ ബ്രദർ ബ്ലെസ്സൺ ബാബു (കേംബ്രിജ്) എന്നിവരെ കൂടാതെ 20 കൌൺസിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു.
