Ultimate magazine theme for WordPress.

ഐ.പി.സി കാനഡ റീജിയനു പുതിയ നേതൃത്വം; പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി

കാനഡ: ഐ.പി.സി കാനഡ റീജിയന്റെ പുതിയ പ്രസിഡണ്ടായി പാസ്റ്റർ എബി കെ. ബെനിനെയും സെക്രട്ടറിയായി പാസ്റ്റർ ബെറിൽ ബേബി തോമസിനെയും തെരെഞ്ഞെടുത്തു. മുൻ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാനെ സീനിയർ മിനിസ്റ്ററായി അംഗീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: വൈസ് പ്രസിഡന്റ് – പാസ്റ്റർ സാബു വർഗീസ്, ജോയിന്റ് സെക്രട്ടറി – പാസ്റ്റർ ബ്ലെസൺ വർഗീസ് സാം, ട്രഷറർ – ബ്രദർ സെയ്ൻ മാത്യു. കൂടാതെ 21 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
.
ഫെബ്രുവരി 21 രാവിലെ പതിനൊന്നിന് എബനേസർ കേരള പെന്തകോസ്ത് സഭയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. മുൻ റീജിയൻ പ്രസിഡന്റായ പാസ്റ്റർ പെനിയേൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ എബി കെ. ബെൻ ജനറൽ കൗൺസിൽ അംഗമായും നിയമിതനായി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ എബി കെ ബെൻ കാനഡയിലെ എബനേസർ കേരള പെന്തക്കോസ് സഭയുടെ സ്ഥാപകനും ഐപിസി കാനഡ മുൻ സെക്രട്ടറി & പ്രസ്ബിറ്ററി ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെക്രട്ടറി പാസ്റ്റർ ബെറിൽ ബി തോമസ് കാനഡയിലെ ദി എക്സാൾട്ടേഴ്‌സ് സഭയുടെ പാസ്റ്ററും പിവൈപിഎ കേരള സ്റ്റേറ്റ് മുൻ ഉപാധ്യക്ഷനുമായിരുന്നു.

Sharjah city AG

Comments are closed.