ഏ ജി ഇവഞ്ചാലിസം ഡിപ്പാർട്മെന്റിനു പുതിയ നേതൃത്വം
വാർത്ത :- രാജീവ് ജോൺ പൂഴനാട്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർട്മെന്റിനു പുതിയ നേതൃത്വം.2022-2024 പ്രവർത്തന വർഷത്തേക്ക് ആണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു 18 അംഗ വിപുലമായ ഒരു കമ്മിറ്റി ആണ് ഈ സീസണിൽ തിരഞ്ചെടുക്കപെടുന്നത്.അസംബ്ലീസ് ഓഫ് ഗോഡ് മുൻ സി. ഏ പ്രസിഡന്റ് ആയി പാസ്റ്റർ ജെ. ജോൺസൻ ആണ് പുതിയ ഡയറക്ടർ. കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ ജോൺസൻ ചാക്കോ ആണ് അസിസ്റ്റന്റ് ഡയറക്ടർ, സൈക്കിളിൽ സുവിശേഷ കേരള യാത്ര നടത്തിയ പാസ്റ്റർ ബിജു പി എസ് ആണ് സെക്രട്ടറി, കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ അജികുമാർ എസ് ആണ് ട്രെഷറാർ. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് ആണ് മീഡിയ കോഡിനേറ്റർ. ഇവരെ കൂടാതെ പ്രയർ കോഡിനേറ്റർമാർ, പ്രോഗ്രാം കോഡിനേറ്റർമാർ, ട്രെയിനിങ് കോഡിനേറ്റർമാർ, സൗണ്ട് സിസ്റ്റം കോഡിനേറ്റർമാർ, മ്യൂസിക് കോഡിനേറ്റർമാർ തുടങ്ങി വിപുലമായ ഒരു ഒരു നിര ആണ് ഇവഞ്ചാലിസം കമ്മിറ്റി.
