കോപ്പൻഹേഗൻ: കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡെൻമാർക്ക് സർക്കാർ തീരുമാനിച്ചു.
ഓസ്ട്രേലിയയുടെ സമാനമായ നീക്കത്തിന് പിന്നാലെയാണ് ഡെൻമാർക്കിന്റെ ഈ സുപ്രധാന തീരുമാനം. 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകാനും സർക്കാർ കൂട്ടിച്ചേർത്തു. കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും അമിതമായ വാണിജ്യ താൽപര്യങ്ങളിൽ നിന്നും അകറ്റി നിർത്തുക എന്നതാണ് ഈ നിയമനിർമ്മാണത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

Comments are closed.