*
ദുബായ് : ദുബായിലെ പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചു. 2026-ലെ നിയമം നമ്പർ (2) പ്രകാരം പൊതു ഇടങ്ങൾ, പരിപാടികൾ, ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. നഗരത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം അപകടങ്ങൾ കുറയ്ക്കാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. 2026 ജൂൺ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ആളുകൾ ഒത്തുകൂടുന്ന പൊതുവേദികളിലും പരിപാടികളിലുമാണ് നിയമം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഘാടകർ ഉപകരണങ്ങളുടെ ഗുണനിലവാരം, മതിയായ വെളിച്ചം, വായുസഞ്ചാരം, സുരക്ഷിതമായ പ്രവേശന-എക്സിറ്റ് പോയിന്റുകൾ എന്നിവ ഉറപ്പാക്കണം. ജനക്കൂട്ടത്തിന്റെ വലുപ്പത്തിന് പരിധി നിശ്ചയിക്കുന്നതിനൊപ്പം ശബ്ദമലിനീകരണം നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്. അഗ്നിശമന ഉപകരണങ്ങൾ, അടിയന്തര ഒഴിപ്പിക്കൽ പദ്ധതികൾ, പരിശീലനം ലഭിച്ച സുരക്ഷാ സൂപ്പർവൈസർമാർ എന്നിവ എല്ലാ വേദികളിലും നിർബന്ധമാണ്.

Comments are closed.