Ultimate magazine theme for WordPress.

നിക്കോഗ് നോർത്ത് മലബാർ റീജണൽ കൺവെൻഷൻ ഫെബ്രുവരി 27 മുതൽ

ചെമ്പേരി : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ മലബാർ റീജണൽ കൺവെൻഷൻ നടക്കും. കൺവെൻഷനോട് അനുബന്ധിച്ച് വൈ പി ഇ, സൺ‌ഡേ സ്കൂൾ ആൻഡ് ലേഡീസ് മീറ്റിംഗ് നടക്കും.

പാസ്റ്റർമാരായ ആർ എബ്രഹാം, ബിജു തമ്പി, റ്റി എം കുരുവിള, ബോബൻ തോമസ്, സിസ്റ്റർ ജോയ്‌സ് എബ്രഹാം എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 8:30 മുതൽ 1 മണി വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. ജേക്കബ് മാത്യു ശുശ്രുഷകൾക്ക് നേതൃത്വം നൽകും കൂടാതെ തന്നോടൊപ്പം നാലു സെന്ററിലെ പാസ്റ്റർമാരായ ജേക്കബ് മാത്യൂസ്, മെൽവിൻ ജോയ്, വിൽ‌സൺ എം ആർ, രാജു ജോർജ് എന്നിവർ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കും. ഗാനശുശ്രുഷയ്ക്ക് നിക്കോഗ് നോർത്ത് മലബാർ റീജിയൻ ക്വയർ നേതൃത്വം നല്കും.

Sharjah city AG

Comments are closed.