Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ദൈവസഭ നോര്‍ത്ത് ഇന്ത്യ ജനറല്‍ കണ്‍വന്‍ഷന്‍

 

 

 

ഗ്വാളിയര്‍: ന്യൂ ഇന്ത്യ ദൈവസഭ നോര്‍ത്ത് ഇന്ത്യ 42-ാം ജനറല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 25 ബുധന്‍ മുതല്‍ 30 ഞായര്‍ വരെ ഗ്വാളിയറിലുള്ള ബെഥെസ്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്‍ജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കും. ജനറല്‍ പ്രസിഡ് പാസ്റ്റര്‍ ഡോ. ആര്‍. എബ്രഹാം ഉദ്ഘാടനം ചെയ്യും.

ജനറല്‍ സെക്രട്ട റി പാസ്റ്റര്‍ ബിജു തമ്പി, റവ. സാമുവല്‍ പാട്ട ഹൈദ്രാബാദ്, റവ. ശേഖര്‍ കല്യാണ്‍പൂര്‍ മുബൈ, സിസ്റ്റര്‍ ജോയ്സ് ഏബ്രഹാം പാസ്റ്റര്‍ രഞ്ജിത് ഏബ്രഹാം പാസ്റ്റര്‍ ഡോ. മാര്‍ലോ ഫിലിപ്പ് തുടങ്ങിയവര്‍ സന്ദേശം നല്‍കും. വിവിധ സമ്മേളനങ്ങളില്‍ ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകന്മാര്‍ അദ്ധ്യക്ഷത വഹിക്കുകയും ക്ലാസ്സുകള്‍ നയിക്കുകയും ചെയ്യും.

ബൈബിള്‍ ക്ലാസ്സ് പാസ്റ്റേഴ്സ് സമ്മേളനം സോദരി സമ്മേളനം, സണ്‍ഡേ സ്കൂള്‍ യുവജന സമ്മേളനവും, മിഷന്‍ സമ്മേളനവും പൊതു സമ്മേളനവും സംയുക്ത ആരാധനയും നടക്കും. പാസ്റ്റര്‍ രഞ്ജിത്ത് എബ്രഹാം സിസ്റ്റര്‍ ഷെറില്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റല്‍ ക്രിസ്ത്യന്‍ സെന്‍ട്രല്‍ ചര്‍ച്ച് ഗായകര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തില്‍ പാസ്റ്റര്‍ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നല്‍കും. 28-ാം തീയതി ശനിയാഴ്ച 4 മണി മുതല്‍ 6 മണി വരെ നടക്കുന്ന സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ജോയ്സ് എബ്രഹാം മുഖ്യസന്ദേശം നല്‍കും.

Sharjah city AG