Ultimate magazine theme for WordPress.

ഐ പി സി ഛത്തീസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണ സമതി

ഛത്തിസ്‌ഗഡ്‌ : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ 2022-25 ലെ പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സുനിൽ എം. എബ്രഹാം (സെക്രട്ടറി) ബ്രദർ കെസുബോ ബെഗേൽ (ജോയിന്റ് സെക്രട്ടറി) ബ്രദർ റ്റി. എ. തോമസ് (ട്രഷറർ) പാസ്റ്റർ ചാക്കോ തോമസ്, ബ്രദർ ചെറിയാൻ എൻ ജോർജ് (ജനറൽ കൗൺസിൽ മെമ്പേഴ്സ്). പാസ്റ്റർ പി. ജോയി (മഹാരാഷ്ട്രാ) തിരഞ്ഞെടുപ്പിന് നേത്യത്വം നല്കി. പുതിയ ഭരണസമതിയുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 25-ാം തീയതി സും പ്ലാറ്റ്ഫോമിൽ നടക്കുന്നു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നല്കും. ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നല്കും

Sharjah city AG