Ultimate magazine theme for WordPress.

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലക്ക് പുതിയ ഭരണ സമിതി

 

 

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷന് 2024-2027 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനു. മൂന്നിന് നാലാഞ്ചിറ ഐപിസി ജയോത്സവം സഭയിൽ കൂടിയ ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡണ്ടായി ജയ്സൺ സോളമൻ (തിരു. സൗത്ത് സെന്റർ), വൈസ് പ്രസിഡണ്ടുമാരായി പാസ്റ്റർ എൻ വിജയകുമാർ (നെയ്യാറ്റിൻകര സെന്റർ), പാസ്റ്റർ കെ എസ് ബൈജു (വെമ്പായം സെന്റർ), സെക്രട്ടറിയായി ഷിബു വിക്ടർ (കാട്ടാക്കട സെന്റർ), ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ റ്റി ആർ രെജുകുമാർ (ആറാമട സെന്റർ), പ്രിൻസ് തോമസ് (തിരു. വെസ്റ്റ് സെന്റർ), ട്രഷററായി ജെബ്‌സൻ കെ രാജു (തിരു. നോർത്ത് സെന്റർ) എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടതായി റിട്ടേർണിങ്ങ് ഓഫീസറായി പ്രവർത്തിച്ച സഭയുടെ സംസ്ഥാന
കൗൺസിൽ അംഗം ബ്ര. പീറ്റർ മാത്യു കല്ലൂർ പ്രഖ്യാപിച്ചു.സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ നിരീക്ഷകനായിരുന്നു. അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് റ്റി എ പുതിയ സമിതിക്ക് ആശംസകൾ അറിയിച്ചു.

Sharjah city AG