വത്തിക്കാൻ സിറ്റി: ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വിശ്വാസികൾക്കിടയിൽ വർധിച്ചുവരുന്ന തീവ്രമായ ചേരിതിരിവ് ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് സിനഡ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ ലോകത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാനിൽ പ്രത്യേക ഡിജിറ്റൽ മിഷൻ സംവിധാനം രൂപീകരിക്കാൻ സിനഡ് നിർദ്ദേശിച്ചു.
സോഷ്യൽ മീഡിയയിലെ സംവാദങ്ങൾ പലപ്പോഴും വിദ്വേഷത്തിലേക്കും ഗ്രൂപ്പിസത്തിലേക്കും വഴിമാറുന്നത് സഭയ്ക്കുള്ളിൽ വലിയ ഭിന്നതയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ഇടങ്ങളെ കേവലം ഒരു ആശയവിനിമയ ഉപാധിയായല്ല മറിച്ച് സഭയുടെ പുതിയൊരു ദൗത്യ മേഖലയായി കാണണമെന്നാണ് വത്തിക്കാന്റെ വിലയിരുത്തൽ.

Comments are closed.