വാഷിംഗ്ടൺ: ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെ മുൻകൂട്ടി തിരിച്ചറിയുന്നതിൽ നാസ പരിമിതികൾ നേരിടുന്നതായി റിപ്പോർട്ട്. ഒരു നഗരത്തെ നശിപ്പിക്കാൻ ശേഷിയുള്ള 140 മീറ്ററിലധികം വലിപ്പമുള്ള ഛിന്നഗ്രഹങ്ങളിൽ പകുതിയോളം ഇനിയും കണ്ടെത്താനുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവയെ മുൻകൂട്ടി കണ്ടെത്തുക പ്രായോഗികമല്ല. ഈ പ്രതിസന്ധി മറികടക്കാൻ 2026-ൽ വിക്ഷേപിക്കുന്ന നിയോ സർവേയർ ടെലസ്കോപ്പ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശത്ത് നിന്നുള്ള അപ്രതീക്ഷിത ഭീഷണികളെ നേരിടാൻ കൂടുതൽ വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Comments are closed.