Ultimate magazine theme for WordPress.

തൊടുപുഴ പുളിമൂട്ടിൽ ജംഗ്ഷനിൽ പുതിയ ഇമ്മാനുവൽ ബുക്ക് സെന്റർ

തൊടുപുഴ: ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ തൊടുപുഴ പുളിമൂട്ടിൽ ജംഗ്ഷനിൽ (പഴയ മഡോണ ടെക്സ്റ്റൈൽസിനു എതിർവശം മൂന്നാം നില) ഇമ്മാനുവൽ ബുക്ക് സെന്റർ ആരംഭിച്ചു.

സഭാ സീനിയർ പാസ്റ്റർ പി ജി ജോസഫ് അധ്യക്ഷത വഹിച്ചു. മിഷൻ പാസ്റ്റർ എം കെ തങ്കച്ചൻ പ്രാർത്ഥിച്ച് സമർപ്പിച്ചു. പാസ്റ്റർ ടിജോ ഇരുപതാം സങ്കീർത്തനം വായിച്ചു. തൊടുപുഴ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനും സെഷൻ പ്രസ്‌ബിറ്ററുമായ പാസ്റ്റർ പ്രസാദ് കോശി ബുക്ക് സെന്ററിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു, പാസ്റ്റർ സന്തോഷ് പി എബ്രഹാം (എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. എസ്. ഇ.ബി) ബ്രദർ മാനുവൽ ജോസഫ് (യു.എസ്. എ) എന്നിവർ ആദ്യ വില്പനയുടെ പുസ്തക കൈമാറ്റം നടത്തി. മാത്യു പടിഞ്ഞാറയിൽ , പാസ്റ്റർ പ്രസാദ് കോശി, പാസ്റ്റർ. സന്തോഷ് പി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.