Ultimate magazine theme for WordPress.

*പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ പുതിയ ബില്ല്*

 

പാക്കിസ്ഥാൻ : പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനായി പഞ്ചാബ് അസംബ്ലിയിൽ പുതിയ നിയമനിർമ്മാണം വരുന്നു. ക്രിസ്ത്യൻ നിയമസഭാംഗമായ ഫാൽബസ് ക്രിസ്റ്റഫറാണ് മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഭൂമി കയ്യേറ്റങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ല് അവതരിപ്പിച്ചത്. നിയമപാലനത്തിലെ പോരായ്മകൾ മൂലം ന്യൂനപക്ഷ വിഭാഗങ്ങളുടെ വസ്തുവകകൾ വ്യാപകമായി തട്ടിയെടുക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. നിലവിൽ പഞ്ചാബ് പ്രവിശ്യയിൽ മാത്രം ബാധകമാകുന്ന ഈ നിയമം, അവിടുത്തെ ക്രൈസ്തവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ICC) ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ഇത് ചരിത്രപരമായ ചുവടുവെപ്പാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പഞ്ചാബിൽ നടപ്പിലാക്കുന്ന ഈ നിയമം പാകിസ്ഥാനിലെ മറ്റ് പ്രവിശ്യകളിലും സമാനമായ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് സംഘടന പ്രത്യാശിക്കുന്നു. നിലവിൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുകയും ആഗോളതലത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, പാകിസ്ഥാനിലെ ഈ നിയമനിർമ്മാണം ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിൽ നിർണ്ണായകമാകും. വരും ദിവസങ്ങളിൽ ഈ ബില്ലുമായി ബന്ധപ്പെട്ട കൂടുതൽ A ചർച്ചകൾ അസംബ്ലിയിൽ നടക്കും.

Sharjah city AG

Comments are closed.