വാഷിംഗ്ടൺ : പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകളും ഹോർമോൺ ചികിത്സകളും നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിർണ്ണായകമായ പ്രൊട്ടക്ട് ചിൽഡ്രൻസ് ഇന്നസെൻസ് ആക്ട് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. ഏറെ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ 211-നെതിരെ 216 വോട്ടുകൾക്കാണ് ബിൽ സഭയിൽ വിജയിച്ചത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനിർമ്മാണം കൊണ്ടുവന്നതെന്ന് ബിൽ അവതരിപ്പിച്ചവർ വ്യക്തമാക്കി. പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് ലിംഗമാറ്റത്തിനായി ശസ്ത്രക്രിയകൾ നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ 10 വർഷം വരെ തടവോ കനത്ത പിഴയോ ശിക്ഷയായി ലഭിക്കാം. ചില സാഹചര്യങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.

Comments are closed.