കൊച്ചി: കൊച്ചി ലത്തീന്‍ രൂപതയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയിൽ വിരമിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് ഇദ്ദേഹം നൽകിയ രാജിക്കത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കുകയായിരിന്നു. പുതിയ മെത്രാനെ നിയമിക്കുന്നതുവരെ കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മോൺ. ഷൈജു പര്യാത്തുശേരിയെ നിയമിച്ചിട്ടുണ്ട്. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണ് തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയത്.
