വാഷിംഗ്ടണ്‍ : ഞങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ശത്രുക്കളാണെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയം നിങ്ങളുടെ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ യുദ്ധത്തിന് പിന്തുണ ശേഖരിക്കാന്‍ ഉദ്ദേശിച്ച് കോണ്‍ഗ്രസില്‍ നടത്തിയ ഒരു സുപ്രധാന പ്രസംഗത്തിലാണ് നെതന്യാഹു ഇപ്രകാരം പറഞ്ഞത്. എന്നാല്‍ ക്യാപിറ്റോളിന് അകത്തും പുറത്തും ഇക്കാര്യത്തില്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി.
