Ultimate magazine theme for WordPress.

രാജ്യത്തിനുപുറത്തുള്ള നീറ്റ് സെന്ററുകൾ നിർത്തലാക്കിയത്‌ പുനഃപരിശോദിക്കണം : പ്രവാസി വെൽഫെയർ

ദമാം : ഗൾഫ് രാജ്യങ്ങളിൽ അടക്കം വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയത്‌ പ്രവാസി വിദ്യാർത്ഥികളോടുള്ള കടുത്ത വിവേചനമാണെന്നു പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തോട് വിവേചനപൂർവം പെരുമാറുന്ന ഈ അനീതി പരിഹരിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് പുറത്തു ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നീറ്റ്‌ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. അയ്യായിരത്തിൽ അധികം പേർ ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിട്ടുണ്ട് . ദീർഘ കാലത്തെ ആവശ്യങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി അനുവദിച്ചു കിട്ടിയ സെന്ററുകൾ നിർത്താലാക്കുന്ന നടപടി പുനഃപരിശോദിക്കണമെന്നും പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷബീർ ചാത്തമംഗലം വൈസ് പ്രസിഡന്റ് മുഹ്‌സിൻ ആറ്റശ്ശേരി, സെക്രട്ടറി ഫൈസൽ കുറ്റിയാടി എന്നിവർ സംസാരിച്ചു.

Sharjah city AG