പുനലൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കരവാളൂർ , നീലാമ്മൽ എലിം വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നീലാമ്മാൽ കൺവെൻഷൻ ഏപ്രിൽ 11 മുതൽ 13 വരെ നടത്തപ്പെടുന്നു. പാ. ഷിബു അഞ്ചലിന്റെ നേതൃത്വത്തിൽ മണ്ണൂർ സെന്റർ പ്രസിഡണ്ട് ഡോ. കുഞ്ഞപ്പൻ സി. വർഗീസ് ഉദ്ഘാടനം നിർവഹിക്കുകയും പാസ്‌റ്റർമാരായ സേവ്യർ കൊട്ടാരക്കര , ശിഹാബുദ്ധീൻ പുനലൂർ , ഉണ്ണികൃഷ്ണൻ ഇളമ്പൽ , ബോവസ് നെടുമങ്ങാട് എന്നിവർ വചനത്തിൽ നിന്ന് സംസാരിക്കും. പാ. പ്രിനു അരുമാനൂർ സംഗീത ശുശ്രുഷ നിർവഹിക്കും.
