Ultimate magazine theme for WordPress.

*നെടുങ്കണ്ടം ഏദൻ തിയോളജിക്കൽ സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 1, 2 തീയതികളിൽ*

*

 

നെടുങ്കണ്ടം : ഏദൻ തിയോളജിക്കൽ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വാർഷിക കൺവെൻഷൻ ഏപ്രിൽ 1, 2 (ബുധൻ, വ്യാഴം) തീയതികളിൽ ഇടുക്കി നെടുങ്കണ്ടം കിഴക്കേ കവല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയാണ് പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഡയറക്ടർ പാസ്റ്റർ കെ.വി. ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) എന്നിവർ വചനസന്ദേശം നൽകും. ഗുഡ് സമരറ്റൺസ് വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നെടുങ്കണ്ടം മേഖലയിലെ വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവ് നൽകുന്ന ഒന്നായിരിക്കും ഈ സംഗമം.

Sharjah city AG

Comments are closed.