Ultimate magazine theme for WordPress.

പാഠ പുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ പരിഷ്കരിച്ച് എൻ.സി.ഇ.ആർ.ടി. രാജ്യത്തുടനീളം എൻ.സി.ഇ.ആർ.ടി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഈ മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി -പാർട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആന്റ് ക്രേണിക്ൾസ്; ദി മുഗൾ കോർട്സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഹിന്ദി പാഠപുസ്തകങ്ങളിൽ നിന്ന് ചില കവിതകളും നീക്കംചെയ്യും. 2023-2024 അധ്യായന വർഷം മുതൽ പാഠപുസ്തകങ്ങളിലെ പരിഷ്കാരം നടപ്പാക്കുമെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു.

Sharjah city AG