കോഴഞ്ചേരി: ആഗോള ഉണര്‍വ്വിനായി നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ കോഴഞ്ചേരി ഐ.പി.സി പെനിയേല്‍ ചര്‍ച്ചില്‍ 50ദിന പ്രാര്‍ത്ഥനയുടെ പ്രഥമസമ്മേളനം നടക്കുന്നു. ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ പി.ഡി. ജോണ്‍സന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് (സി.ജി.ഐ മുന്‍ അസിസ്റ്റന്‍റ് ഓവര്‍സീയര്‍) 50ദിന പ്രാര്‍ത്ഥനയുടെ സമര്‍പ്പണശുശ്രൂഷ നിര്‍വ്വഹിക്കും. നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റ് ചെയര്‍മാന്‍ ഡോ. കെ.വി. പോള്‍ മുഖ്യസന്ദേശം നല്‍കും. സഭാ ലീഡേഴ്സ്, വിവിധ പ്രെയര്‍മൂവ്മെന്‍റ് ലീഡേഴ്സ്, വിവിധ ഡിസ്ട്രിക് കോ-ഓഡിനേറ്റേഴ്സ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കും.
നവംര്‍ 18 ന് ആരംഭിക്കുന്ന ഈ 50ദിന പ്രാര്‍ത്ഥനകള്‍ കേരളത്തിന്‍റെ 14 ജില്ലകളിലും 7 ദിവസം വീതം രാവിലെയും വൈകിട്ടുമായി പ്രാര്‍ത്ഥന നടക്കും. ഏകദേശം 120 ല്‍ പരം പ്രാര്‍ത്ഥനാമീറ്റിംഗുകള്‍ വിവിധ സഭകളിലും, സെമിനാരികളിലും, ഭവനങ്ങളിലുമായി നടക്കും. ഈ 50 ദിന പ്രാര്‍ത്ഥനയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി അഡ്വ. ജോണ്‍ മത്തായി ചെയര്‍മാനായും, വിവിധ ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് വൈസ് ചെയര്‍മാന്മാരായും, പാസ്റ്റര്‍ പി.ഡി. ജോണ്‍സണ്‍ ജനറല്‍ കണ്‍വീനറായും, സെക്രട്ടറിയായി പാസ്റ്റര്‍ ഷാജി ജോസഫും, പെയര്‍കണ്‍വീനറായി പാസ്റ്റര്‍ ജി. ജോയിക്കുട്ടി, പബ്ലിസിറ്റി കണ്‍വീനേഴ്സായി ബ്രദര്‍ അനിയന്‍ കോഴിക്കലേത്തും, ബ്രദര്‍ എം.ഐ. വര്‍ഗീസും, ട്രഷറാറായി ബ്രദര്‍ സൈമണ്‍ ഏബ്രഹാമും പ്രവര്‍ത്തിക്കുന്നു. പ്രഥമസമ്മേളനത്തില്‍ എക്സല്‍ മ്യൂസിക് ബാന്‍ഡ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്.
ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും കൈമാറുവാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ഈ 50 ദിനപ്രാര്‍ത്ഥനയുടെ ജനറല്‍ കോ ഓഡിനേറ്ററായി പാസ്റ്റര്‍ ഷാജി കുര്യന്‍ പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥനാ ക്രമീകരണങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9446125936. (വാട്സാപ്പ്), ഇമെയില്‍: shajikuriannpm@gmail.com
