കോട്ടയം:ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ 4 വര്‍ഷമായി ക്രിസ്ത്യന്‍ പ്രതിനിധിയില്ല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി ജോര്‍ജ് കുര്യനെ 2017 ല്‍ കമ്മീഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കാലാവധി 2020 ല്‍ അവസാനിച്ചു. അതിന്‌ശേഷം കമ്മീഷനിലേക്ക് ക്രിസ്ത്യന്‍ പ്രതിനിധിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഇതിനിടെ വിവിധ വിഭാഗങ്ങളിലെ നേതാക്കളുടെ പാനല്‍ തയ്യാറാക്കിയെങ്കിലും കഴിഞ്ഞ ജൂലൈ 28 ന് കഴിഞ്ഞ കമ്മീഷന്‍ കാലാവധിയില്‍ ക്രിസ്ത്യന്‍ പ്രതിനിധി നിയമിക്കപ്പെടാതെ പോയി.
ചെയര്‍മാനും വൈസ് ചെയര്‍മാനും ഉള്‍പ്പെട്ട 7 അംഗങ്ങളാണ് കമ്മീഷനിലുള്ളത്. നിലവില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 5 അംഗങ്ങളുണ്ട്. ഇസ്ലാം, ക്രിസ്ത്യന്‍, സിഖ്,ബുദ്ധ,പാഴ്‌സി മതങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി 1992 ല്‍ ആണ് ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മീഷന്‍ രൂപീകരിച്ചത്. 2014 ല്‍ ജൈന വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി. സിഖ് മത പ്രതിനിധി ഇക്ബാല്‍ സിങ് ലാല്‍പുര ചെയര്‍മാനായ ഇപ്പോനത്തെ കമ്മീഷനില്‍ ബാക്കി വിഭാഗങ്ങള്‍ക്കെല്ലാം പ്രതിനിധികളുണ്ട്. കമ്മീഷന്‍ രൂപീകരിച്ച കാലഘട്ടം മുതല്‍ ഇതുവരെ ക്രിസ്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കിയിരുന്നില്ല
