Ultimate magazine theme for WordPress.

ദേശീയ ക്രൈസ്തവ ദിനാചരണം

കൊട്ടാരക്കര: നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിക്കുന്ന നാഷനൽ ക്രിസ്റ്റ്യൻ ഡേ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് കൊട്ടാരക്കര മാർത്തോമാ പള്ളിയിൽ വച്ച് നടക്കും.

ബഹു. കേരളാ നിയമസഭ ഡെപ്യുട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കും.

NCMJ സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗം അഡ്വ. ഫാദർ ജോൺകുട്ടി അധ്യക്ഷത വഹിക്കും.
ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ (പുനലൂർ രൂപത) അനുഗ്രഹ പ്രഭാഷണം നടത്തും. വെരി റവ. ഗീവർഗീസ് നെടിയത്ത് റമ്പാൻ ആമുഖസന്ദേശം നൽകും. മുൻ യുഎൻ ഡയറക്ടറും മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പോളിസി വിദഗ്ധനുമായ ഡോ ജെ എസ് അടൂർ “വെറുപ്പിൻ്റെ കാലത്തെ അരക്ഷിത ക്രൈസ്തവ ജനത ” എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തും.
വെരി. റവ. കെ വൈ ജേക്കബ്( ഭദ്രാസന സെക്രട്ടറി, കൊട്ടാരക്കര – പുനലൂർ , മാർത്തോമ സഭ) മണിപ്പൂർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിക്കും.

NCMJ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് , റവ. അലക്സ് പി ജോൺ( മാർത്തോമാ ചർച്ച്, കൊട്ടാരക്കര), മേജർ എൻ ഡി ജോഷ്വാ( ഡിവിഷണൽ കമാൻഡർ, സാൽവേഷൻ ആർമി, കൊട്ടാരക്കര), ശ്രീ എസ് ആർ രമേശ്( നഗര സഭാ ചെയർമാൻ, കൊട്ടാരക്കര), ശ്രീ പി എ സജി മോൻ(കൊല്ലം ജില്ലാ പ്രസിഡൻ്റ്, NCMJ), ഫാദർ വിൻസൻ്റ് എസ് ഡിക്രൂസ്, പ്രൊഫ. ഡോ ജോണുകുട്ടി പി ( ജില്ലാ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും

Sharjah city AG