ടെക്‌സാസില്‍ പതിച്ചത് അര ടണ്‍ ഭാരമുള്ള ഉല്‍ക്കാശില സ്ഥിരീകരണവുമായി നാസ
ടെക്‌സാസില്‍ പതിച്ചത് അര ടണ്ണോളം ഭാരമുള്ള ഉല്‍ക്കാശില തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മക്അല്ലെന്ന് അടുത്തുള്ള വിശ്രമ സ്ഥലത്താണ് ഉല്‍ക്കാശില പതിച്ചത്. 27,000 മൈല്‍സ് പെര്‍ അവര്‍ വേഗതയിലാകാം ഉല്‍ക്ക സഞ്ചരിച്ചിട്ടുണ്ടാകുക എന്നാണ് നാസയുടെ നിഗമനം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ ഉല്‍ക്ക പല കഷ്ണങ്ങളായി ചിതറിപ്പോയെന്നും നാസ വിലയിരുത്തി. ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ച് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉല്‍ക്കയുടെ പതനവും ഉണ്ടായിരിക്കുന്നത്. എട്ട് ടണ്‍ ടിഎന്‍ടിയുടെ ഊര്‍ജമാണ് ഉല്‍ക്കയ്ക്ക് ഉണ്ടായിരുന്നതെന്നാണ് നാസയുടെ വിലയിരുത്തല്‍. ഉല്‍ക്കാശിലയ്ക്ക് ആകെ 1000 പൗണ്ട് ഭാരമുണ്ടാകുമെന്നും നാസ പ്രസ്താവനയിലൂടെ പറയുന്നു.
