Ultimate magazine theme for WordPress.

കോടതിവിധികൾ വേഗത്തിൽ നടപ്പാക്കിയാൽ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് നരേന്ദ്ര മോദി

ഡൽഹി : സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ രാജ്യത്ത് കോടതിവിധികൾ വേഗത്തിൽ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീം കോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എത്ര വേഗത്തിൽ കോടതി തീരുമാനങ്ങൾ എടുക്കുന്നുവോ അത്രയും ഉപകാരപ്പെടും. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് ഇതുവഴി സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.

Sharjah city AG