നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരം, നാളെ മുതല്‍ സൈനിക അഭ്യാസം നടത്തും ചൈന
ബീജിംഗ് : തായ്‌വാന്‍ തങ്ങളുടെ എന്ന് അവകാശപ്പെടുന്ന ബീജിംഗിൽ നിന്നുള്ള നിരവധി ഭീഷണികൾക്കിടയിലും നാൻസി പെലോസി തയാവാനിൽ എത്തി. ഇന്ന് രാവിലെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ തായ്‌വാൻ പാർലമെന്റിൽ എത്തിയ്തത്. പ്രസിഡന്റ് സായ് ഇംഗ്-വെനുമായി കൂടിക്കാഴ്ച നടത്തും .ഭീഷണികളിൽ നിന്നും ഇനി തായ്‌വാൻ പിന്മാറില്ല , രാജ്യത്തിന്റെ പരമാധികാരം മുറുകെ പിടിക്കുകയും ജനാധിപത്യത്തിനായുള്ള പ്രതിരോധം തുടരുകയും ചെയ്യും നാന്‍സി പെലോസിപറഞ്ഞു . അതേസമയം, ജനാധിപത്യ മൂല്യങ്ങൾ സംയുക്തമായി സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളുമായി സഹകരിക്കാനും ഐക്യത്തോടെ പ്രവർത്തിക്കാനും ആഗ്രഹിക്കുന്നതായി പെലോസി കൂട്ടിച്ചേർത്തു. എന്നാൽ
യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈനഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് . പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു.
