ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയുടെ ഭാഗമായി ആനകൾ ഉൾപ്പെടെ നൂറുകണക്കിന് മൃഗങ്ങളെ കൊല്ലാൻ നമീബിയ അനുമതി നൽകിയതായി റിപ്പോർട്ട്. കടുത്ത വരൾച്ച മൂലമാണ് ഇപ്രകാരമൊരു അനുമതി നൽകിയത്.
നമീബിയയിലെ ജനസംഖ്യയുടെ പകുതിയോളം പേരും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 723 കൊന്ന മൃഗങ്ങളിൽ നിന്നുള്ള മാംസം വരൾച്ച ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുമെന്ന് രാജ്യത്തെ പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
