Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനിൽ സംഗീതത്തിനും വിലക്ക്; സംഗീതോപകരണങ്ങൾ കത്തിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സംഗീതത്തിനെതിരെയുള്ള കർശന നടപടികൾ തുടരുന്നതിന്റെ ഭാഗമായി പർവാൻ, ലാഗ്മാൻ പ്രവിശ്യകളിൽ താലിബാൻ നൂറുകണക്കിന് സംഗീതോപകരണങ്ങൾ പരസ്യമായി കത്തിച്ചു. ഹാർമോണിയം, തബല, സ്പീക്കറുകൾ എന്നിവയുൾപ്പെടെ അഞ്ഞൂറിലധികം ഉപകരണങ്ങളാണ് പർവാനിൽ മാത്രം നശിപ്പിച്ചത്.

സംഗീതം ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടിൽ താലിബാൻ ഉറച്ചുനിൽക്കുമ്പോൾ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം നശിപ്പിക്കപ്പെടുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നു. 2021-ന് ശേഷം സംഗീതജ്ഞർക്കും സംഗീത പ്രേമികൾക്കും നേരെ താലിബാൻ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലിന്റെ തുടർച്ചയാണിത്.

Sharjah city AG

Comments are closed.