ലിസ്ബണ്‍: ലോക യുവജന സമ്മേളനവേദിയിൽ മലയാളം ഗാനവുമായി ദുബായിൽ ആരംഭിച്ച സുവിശേഷ പ്രഘോഷണ മ്യൂസിക് ബാൻഡായ മാസ്റ്റർ പ്ലാൻ. “ഡുങ്കു ഡുങ്കു ഡുങ്കു ഡുങ്കുണു’ എന്നു തുടങ്ങുന്ന ഗാനത്തിനിടെ ജീസസ് യൂത്തിന്റെ ഭാഗമായ ബാന്‍ഡ്, മലയാളത്തിന്റെ മധുരസ്വരത്തിലൂടെ യേശുവിനെ പ്രകീർത്തിക്കുകയായിരിന്നു. പഞ്ചാബി ഗാനത്തിന്റെ ഈണത്തിലുള്ള പാട്ടിനു ലോകമെമ്പാടുമുള്ള യുവജനങ്ങൾ ചുവടുവയ്ക്കുകയും സ്നേഹമുദ്രകൾ കാണിക്കുകയും ചെയ്യുന്നതിനിടയിലാണു ഗായകനായ സ്റ്റിയോ ഔസേപ്പ് “ഇരുളടഞ്ഞ വഴികളിലൂടെ ഞാൻ നടന്നീടുമ്പോൾ ആരോരുമില്ലാതെ ഞാൻ ഒറ്റയ്ക്കാകുമ്പോൾ അവനെന്റെ മുമ്പേ നടക്കും; വചനം വഴിനടത്തും എന്നും എപ്പോഴും എന്റെ കൂടെ”- എന്ന വരികൾ ആലപിക്കുകയായിരിന്നു.
