അട്ടപ്പാടി : മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ റൂവി സെൻറ് തോമസ് ചർച്ചിൽ നടന്ന സമ്മേളനത്തിൽ അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള സഹായ നിധി കൈമാറി.
യുവജന പ്രസ്ഥാനത്തിന്റെ 2023 -24 കാലയളവിലെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനത്തിൽ റവ.എം.ഡി. യൂഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പയ്ക്കു തുക കൈമാറി. പ്രസ്ഥാനം നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായ നിധി നൽകിയത്.
