മാഞ്ചസ്റ്റർ: കാൽവറി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നം നടത്തുന്നു. ഓൾഡ്ഹാമിലുള്ള ഷോൾവെർ കമ്മ്യൂണിറ്റി സെൻറ്ററിൽ ഒക്ടോബർ 21 ശനിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ സംഗീതസായാഹ്നം ആരംഭിക്കും.
പാസ്റ്റർ ഷിജു ചാക്കോ നേതൃത്വം നൽകുന്ന സംഗീതസായാഹ്നവും സമ്മേളനവും ന്യൂ ലൈഫ് എ.ജി സഭയുടെ (പ്രെസ്റ്റൻ & ബ്ലാക്ക്പൂൾ) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉത്ഘാടനം ചെയ്യും.
ന്യൂ ലൈഫ് എ.ജി ക്വയർ ഗാനശുശ്രുഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു ചാക്കോ + 447587356147 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
