കോഴിക്കോട്: മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു.ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം.
എം ടി യോടുള്ള ആദരസൂചകമായി സർക്കാർ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരേണ്ട മന്ത്രിസഭായോഗം അടക്കം സർക്കാർ പരിപാടികൾ മാറ്റി
