ഇസ്രായേൽ 25-ാമത് പാർലമെന്റ് സമ്മേളനത്തിൽ 122-ാം സങ്കീർത്തനം വായിച്ച് മോഷെ
ടെൽ അവീവ് : ഇസ്രായേൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽ പുതിയ എംപിമാരെ അഭിസംബോധന ചെയ്തത് മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബാലൻ മോഷെ ഹോൾസ്ബെർഗ്. എബ്രായ ബൈബിളിലെ സങ്കീർത്തന പുസ്തകത്തിലെ 122-ാം അധ്യായം വായിച്ചാണ് മോഷെ പുതിയ എംപിമാരെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ വ്യാഴാച്ചയായിരുന്നു ഇസ്രായേൽ പാർലമെന്റിന്റെ ആദ്യ സമ്മേളനം . ഭീകരാക്രമണത്തെ അദ്ഭുതകരമായി അതിജീവിച്ച കുട്ടിയാണ് 16 വയസ്സുള്ള മോഷെ. 2008 നവംബർ 26-ന് നരിമാൻ ചബാദ് ഹൗസ് ആക്രമിക്കപ്പെട്ടപ്പോൾ അന്നു കൊല്ലപ്പെട്ട 166 പേരിൽ മോഷെയുടെ മാതാപിതാക്കളായ റബ്ബി ഗാബിയും റിവ്‌ക്കി ഹോൾട്ട്‌സ്‌ബെർഗും ഉൾപ്പെടെ 6 പേർ ഇസ്രായേൽ പൗരന്മാരായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഏകോപിത ആക്രമണത്തിൽ ലക്ഷ്യമിട്ട 12 സ്ഥലങ്ങളിൽ ചബാദ് ഹൗസും ഉൾപ്പെടുന്നു. ഉപരോധിച്ച ചബാദ് ഹൗസിൽ നിന്ന് ഓടിയെത്തുന്ന പരിഭ്രാന്തിയുള്ള നാനി കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് ഓടുന്ന ഫോട്ടോ ലോകമെമ്പാടുമുള്ള പത്രങ്ങളുടെ മുൻ പേജുകളിൽ സ്ഥാനം നേടിയപ്പോൾ കുട്ടിക്ക് “ബേബി മോഷെ” എന്ന് പേരിട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം 2018 ൽ മോഷെ മുംബൈ സന്ദർശിച്ചിരുന്നു.
ഇന്ത്യക്കാരിയായ വളർത്തമ്മ സാന്ദ്രയുടെ പ്രാണത്യാഗം ചെയ്തുള്ള കരുതലാണ് മോഷെയ്ക്കു തുണയായത്.
