Ultimate magazine theme for WordPress.

മോശ ഹിപ്പോപ്പൊട്ടാമസ്, നോഹ ബീവർ; കഥാപാത്രങ്ങളെ മൃഗങ്ങളാക്കി കുട്ടികളുടെ ബൈബിൾ

ഫ്രാങ്ക്ഫർട്ട്: ബൈബിൾ കഥകൾ കുട്ടികൾക്ക് കൂടുതൽ ആകർഷകമാക്കാൻ നൂതനമായ ആശയവുമായി ജർമ്മൻ ബൈബിൾ സൊസൈറ്റി. ബൈബിളിലെ മനുഷ്യ കഥാപാത്രങ്ങളെല്ലാം മൃഗങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു പുതിയ കുട്ടികളുടെ ബൈബിൾ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ അവതരിപ്പിച്ചു.

യഹൂദയിലെ സിംഹം എന്ന പേരിൽ പുറത്തിറക്കിയ ഈ പുസ്തകത്തിൽ മോശയെ ഹിപ്പോപ്പൊട്ടാമസായും നോഹയെ ബീവറായും ആണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ബൈബിൾ കഥാപാത്രമായ ശിംശോനെ ഒരു തേൻകരടിയായാണ് (ഹണി ബാഡ്ജർ) ചിത്രകാരൻ അവതരിപ്പിക്കുന്നത്. നോർവീജിയൻ ചിത്രകാരനായ ഹാക്കോൺ ലീയാണ് ഈ ആശയത്തിന് പിന്നിൽ. ചുളിവുകൾ വീണ ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച വയസ്സായ മനുഷ്യർ കൈയ്യടക്കിയതായി തോന്നിയ ബൈബിൾ കഥാപാത്രങ്ങളെ ഡിസ്നിയുടെ റോബിൻ ഹുഡ്, സി.എസ്. ലൂയിസിൻ്റെ നർണിയ സീരീസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മൃഗരൂപത്തിലേക്ക് മാറ്റിയത്. തൻ്റെ ഉദ്യമം എല്ലാ തലമുറകളെയും ബൈബിൾ വീണ്ടും കണ്ടെത്താൻ പ്രേരിപ്പിക്കുമെന്ന് ഹാക്കോൺ ലീ പ്രതീക്ഷ പ്രകടിപ്പിച്ചു. യേശുവാണ് എക്കാലത്തെയും മഹാനായ നായകനെന്ന് വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Sharjah city AG

Comments are closed.