Ultimate magazine theme for WordPress.

ഫ്രാങ്ക്ളിൻ ഗ്രഹാമിന്റെ സുവിശേഷ യോഗത്തിൽ പങ്കെടുത്തത് 89,000-ത്തിലധികം പേർ

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടു ദിവസത്തെ ‘എസ്പെരാൻസ ലിമ’ കൺവെൻഷനിൽ പതിനായിരങ്ങൾ പങ്കെടുത്തു. പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ മകൻ ഫ്രാങ്ക്ളിൻ ഗ്രഹാം നയിച്ച ഈ ശുശ്രൂഷയിൽ ഏകദേശം 89,500-ഓളം ആളുകളാണ് പങ്കെടുത്തത്. ആദ്യദിവസം 41,000 പേരും രണ്ടാം ദിവസം 48,500 പേരും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.

ആദ്യം ഒരു ദിവസത്തെ പരിപാടിയായിട്ടാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രാദേശിക പാസ്റ്റർമാരുടെയും വിശ്വാസികളുടെയും അഭ്യർത്ഥന മാനിച്ചാണ് രണ്ടാം ദിവസം കൂടി ഉൾപ്പെടുത്തിയത്. “യേശുക്രിസ്തുവിലൂടെ മാത്രമേ പാപമോചനവും പുതിയ ജീവിതവും സാധ്യമാകൂ” എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ആയിരക്കണക്കിന് ആളുകൾ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Sharjah city AG

Comments are closed.