വാഷിംഗ്‌ടൺ : ക്രിസ്തീയ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അമേരിക്കയിലെ നൂറിലധികം ക്രൈസ്തവ കലാലയങ്ങൾ ഗർഭച്ഛിദ്ര അനുകൂല സംഘടനകളുമായി സഹകരിക്കുന്നതായി പുതിയ പഠനം. സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് ഓഫ് അമേരിക്ക പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിഖ്യാതമായ പല സർവ്വകലാശാലകളും തങ്ങളുടെ വിദ്യാർത്ഥികളെ പ്ലാൻഡ് പാരന്റ്ഹുഡ് പോലുള്ള സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിനും മറ്റും പ്രോത്സാഹിപ്പിക്കുന്നു. 2022-ന് ശേഷം ഇത്തരം പ്രവണതകളിൽ 20 ശതമാനത്തോളം വർദ്ധനവ് ഉണ്ടായത് ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബൈബിൾ തത്വങ്ങളെ അടിസ്ഥാനമാക്കി തലമുറകളെ വളർത്തുമെന്ന് ഉറപ്പുനൽകുന്ന ഈ സ്ഥാപനങ്ങളുടെ ഇരട്ടത്താപ്പാണ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്. മെത്തഡിസ്റ്റ്, കത്തോലിക്കാ, പ്രെസ്ബിറ്റീരിയൻ വിഭാഗങ്ങളിലെ കോളേജുകളാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. സഭകളുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി കലാലയങ്ങൾ പ്രവർത്തിക്കുന്നത് ദാതാക്കൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കയുണ്ടാക്കുന്നു.

Comments are closed.