ന്യൂയോർക് : അന്തരീക്ഷമലിനീകരണം മൂലം അനുദിനം 5 വയസ്സിൽ താഴെ പ്രായമുള്ള നൂറിലേറെ കുട്ടികൾ മരണമടയുന്നുണ്ടെന്ന് യുണിസെഫ്. കിഴക്കെ ഏഷ്യയിലും പസഫിക് പ്രദേശങ്ങളിലുമാണ് മലിനീകരണവുമായി ബന്ധപ്പെട്ട ഈ മരണങ്ങളിലേറെയുമെന്ന് സംഘടന വെളിപ്പെടുത്തി.
അനാരോഗ്യകരമായ തോതിലുള്ള അന്തരീക്ഷമലിനീകരണമുള്ളിടങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സംഖ്യ 50 കോടിവരുമെന്നും യുണിസെഫ് പറയുന്നു. ശാരീരകവും ബുദ്ധിപരവുമായ വളർച്ചയെ അപകടപ്പെടുത്തുകയും ശ്വാസകോശത്തിന് ഹാനിവരുത്തുകയും ചെയ്യുന്നതരത്തിലുള്ള വായുവാണ് കുഞ്ഞുങ്ങൾ ശ്വസിക്കുന്നതെന്ന് പൂർവ്വേഷ്യ-പസഫിക് പ്രദേശത്തെ യുണിസെഫിൻറെ ചുമതലയുള്ള ജൂൺ കുനുജി പറഞ്ഞു
