Ultimate magazine theme for WordPress.

ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് ഔദ്യോഗിക വസതിയിൽ ആണ് വിരുന്ന്. പരിപാടിയിൽ മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. ഇതാദ്യമായാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് ഇത്തരത്തിൽ മോദിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.

മണിപ്പുർ കലാപത്തെ തുടർന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുക കൂടിയാണ് വിരുന്നിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി സംസ്ഥാന ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം ഈ മാസം 21 ന് കേരളത്തിൽ ആരംഭിച്ചിരുന്നു.

Sharjah city AG